Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
വി. അല്‍‌‌ഫോന്‍‌‌സ
Readings: Deuteronomy 28:8-12; Isaiah 53:10-12; Galatians 2:19-21; John 12:20-26


വിശുദ്ധിയുടെ വെണ്‍ശോഭ ലോകമെങ്ങും വിതറിനില്‍ക്കും പാലാരൂപതയിലെ കത്തീഡ്രല്‍ ഇടവകാംഗമായ ഒരു ഇടത്തരം സാധാരണ ക്രിസ്‌തീയ കുടുംബം. ഈശ്വരവിശ്വാസത്തിലും ക്രിസ്‌തീയ സ്‌നേഹത്തിലും ഊടും പാവും നെയ്‌ത യുവദമ്പതികളുടെ ദാമ്പത്യവല്ലരിയെ വര്‍ണ്ണാഭമാക്കിയതു രണ്‌ടു പെണ്‍മക്കള്‍. ഒരുദിനം പ്രഭാത്തില്‍ ചുവന്നുകലങ്ങിയ കണ്ണുകളുമായി വേദന കടിച്ചമര്‍ത്തി നില്‍ക്കുന്ന മൂത്തമകള്‍ക്ക്‌ കണ്ണിലസുഖമാണെന്നുകരുതി രണ്‌ടു ദിനം സ്‌കുളിലയയ്‌ക്കാതെ വീട്ടില്‍ത്തന്നെ പരിചരിച്ചു. അനുദിനം വര്‍ദ്ധിതവീര്യമായിക്കൊണ്‌ ടിരുന്ന ഈ രോഗത്തെപ്രതി കുട്ടിയെ അടുത്തുളള നേത്രരോഗവിദഗ്‌ധനെ കാണിച്ചു. തത്‌ഫലമായി രോഗശമനം ഉണ്‌ ടായില്ലെന്നുമാത്രമല്ല നേരിയൊരുപ്രകാശരശ്‌മിപോലും താങ്ങാനാവാതെ ആ പിഞ്ചുനയനം (കൂമ്പിയടഞ്ഞ താമരപ്പൂപോലെ) രോഗാധിക്യത്താല്‍ വിവര്‍ണ്ണമായിത്തീര്‍ന്നു.
തന്നിലാദ്യംമുതല്‍ത്തന്നെ അങ്കുരിച്ചിരുന്ന വിശ്വാസചൈതന്യത്താല്‍ നിറഞ്ഞ സന്തോഷ്‌ എന്ന സ്‌നേഹനിധിയായ ആ പിതാവ്‌ തന്റെ പിഞ്ചോമനകളെയും വാരിയെടുത്ത്‌ പിന്നീടോടിയെത്തിയത്‌ സഹനസൂനമായ, അന്യരുടെ സഹനങ്ങളും തന്‍േതായിമാറ്റിയ വി. അല്‍ഫോന്‍സാമ്മയുടെ തിരുസന്നിധിയിലേക്കായിരുന്നു. വിശുദ്ധിയുടെ പൊന്‍നിറച്ചാര്‍ത്തിനാല്‍ കമനീയമാക്കപ്പെട്ട, ഒരു മണല്‍ത്തരിയും ആ വിശുദ്ധയെ പ്രഘോഷിക്കുന്ന ഭരണങ്ങാനത്തിന്റെ പുണ്യഭൂമിയില്‍ അവര്‍ തങ്ങളുടെ പൊന്നോമനയെ സമര്‍പ്പിച്ച്‌ ആ സഹനപുത്രിയോട്‌ നെഞ്ചുപൊട്ടി പ്രാര്‍ത്ഥിച്ചു. സഹനപുത്രിയായ അമ്മേ അനേകരുടെ വേദനകളെ തന്റെ സഹനങ്ങഹളോട്‌ ചേര്‍ത്തുവെച്ച്‌ ഈശോയുടെ കുരിശിനെ അഭിമുഖികരിച്ചവളെ തങ്ങളുടെ കുഞ്ഞിന്റെ അന്ധകാരാവൃതമായ കണ്ണുകളെ പ്രകാശമാനമാക്കണമെന്ന്‌ അമ്മയുടെ പ്രിയ മണവാളനോടു പ്രാര്‍ത്ഥിക്കണമേ.
വിശ്വസിച്ചാല്‍ അത്ഭുതം ദര്‍ശിക്കുമെന്ന വചനത്തിന്റെ ഉള്‍പ്പൊരുളുകളെ കൂടുതല്‍ പ്രകാളമാനമാക്കികൊണ്‌ട്‌ ആ പിഞ്ചുനയനങ്ങളില്‍ പ്രകാശ രശ്‌മികള്‍ അലയടിക്കാന്‍തുടങ്ങി. സഹനപുത്രിയുടെ സവിശേഷ മാധ്യസ്ഥത്താല്‍, വൈദ്യശാസ്‌ത്രത്തിനുവിവരിക്കാനാവാത്തതായ ഒരു അത്ഭുതരോഗശാന്തി കൂടിയുണ്‌ ടാവുകയായിരുന്നു. തങ്ങളുടെ പഞ്ചോമനയെ സുരക്ഷിതയായി തിരിച്ചുനല്‌കിയ ദൈവീകശക്തിയോടുളള നന്ദിയാല്‍ ആ മാതാപിതാക്കളുടെ ഹൃദയങ്ങളില്‍ നിന്നും വിശ്വാസത്തിന്റെ പ്രകരണങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നുക്കൊണേ്‌ ടയിരുന്നു.

ചെറുപ്പംമുതല്‍ ദൈവഭക്തിയിലും സൗമ്യതയിലും വളര്‍ന്നുവന്നവര്‍
കളിക്കുട്ടുകാരിയുടെ ഓര്‍മ്മചെപ്പില്‍ നിന്ന്‌........

"ക്ലാസില്ലാത്ത ഒരു ദിവസം പൂപറിക്കാനായി പാടത്തുകൂടി നടന്നുപോയപ്പോള്‍ ഒരു റൗഡി ഞങ്ങളുടെ പിന്നാലെയെത്തി തളളിവിഴ്‌ത്തി. പാടത്തിന്റെ വരമ്പില്‍ നിന്നും താഴെവീണ അല്‍ഫോന്‍സാമ്മയുടെയും എന്റെയും കാലും കൈയ്യും മുറിഞ്ഞു. ഞങ്ങള്‍ വീണതു കണ്‌ടിട്ടും അയാള്‍ തിരിഞ്ഞുനോക്കിയില്ല. അരിശംവന്ന ഞാന്‍ സമീപത്ത്‌ കിടന്ന കല്ലെടുത്ത്‌ അയാളെ എറിയാന്‍ ഓങ്ങി. അപ്പോള്‍ അല്‍ഫോന്‍സാമ്മ പെട്ടന്ന്‌ (അന്നക്കുട്ടി) എന്നെ പിന്തിരിപ്പിക്കുകയാണ്‌ ചെയ്‌തത്‌".
സ്വയം തെറ്റ്‌ ചെയ്യാതിരിക്കുകയും തെറ്റുചെയ്യുന്നതില്‍ നിന്ന്‌ മറ്റുളളവരെ പിന്തിരിപ്പിക്കുകയും ചെയ്‌തവള്‍.
സ്വയം തെറ്റുചെയ്യുകയും തെറ്റിലേക്ക്‌ മറ്റുളളവരെ നയിക്കുകയും ചെയ്യുന്ന ലോകര്‍ക്കുമുമ്പില്‍ ഇവള്‍ വ്യത്യസ്‌തയാ കുന്നു.
ക്ഷമയുടെയും സഹനത്തിന്റെയും ഉദാത്തമാതൃക അവള്‍ കാണിച്ചുതരുന്നു. കുഞ്ഞുനാളിലെ അവള്‍ പരിശിലിച്ചുവ ന്ന ഈ പൂണ്യങ്ങളാണ്‌ അവളെ സഹനദാസിയാക്കി, വി. ശുദ്ധയാക്കി മാറ്റിയത്‌.
കുഞ്ഞുങ്ങള്‍ ചെറുപ്പത്തിലെതന്നെ പുണ്യങ്ങളഭ്യസിച്ച്‌ വളര്‍ന്നുവരണം, സ്‌നേഹവും ക്ഷമയും സഹനവും അനുകമ്പാര്‍ദ്രതയും ജീവിതത്തിന്റെ ഭാഗമാക്കി വളരണം വളര്‍ത്തണം അപ്പോള്‍ അവര്‍ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ടവനായി വളര്‍ന്നുവരും. ---------------------------------

അല്‍ഫോന്‍സാമ്മയെ വിശുദ്ധയെന്ന്‌ പ്രഖ്യാപിക്കുന്നതിന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട്‌ അത്ഭുതം സംഭവിച്ചത്‌ കുറുപ്പന്തറ ഒഴുതൊട്ടിയില്‍ ജിനില്‍ മെറിന്‍ ഷാജിയിലാണ്‌. ജിനിലിന്റെ രണ്‌ട്‌ കാലുകളുടെയും പാദങ്ങള്‍ ജന്മനാ അകത്തേക്കു വളഞ്ഞനിലയിലായിരുന്നു. ജിനില്‍ ജനിച്ച്‌്‌ പിറ്റേന്നുതന്നെ മാതാപിതാക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കൊണ്ടുപോയി കാലുകളില്‍ പ്ലാസ്റ്ററിട്ടു. എന്നാല്‍ പിന്നീട്‌ വേദനയെ തുടര്‍ന്ന്‌ പ്ലാസ്റ്റര്‍ മാറ്റി. അപ്പോഴെക്കും കാലുകളില്‍ വ്രണം പടര്‍ന്നിരുന്നു. ശസ്‌ത്രക്രിയമാത്രമാണ്‌ ഇനി പ്രതിവിധിയെന്ന്‌ ഡോക്ടര്‍മാര്‍ വിധിച്ചനാളുകള്‍.... ഒരു തിരുമാനത്തിലെത്താനാവാതെ നട്ടംതിരിഞ്ഞ മാതാപിതാക്കളുടെ ഹൃദയത്തില്‍ തിരിതെളി്‌ച്ചുകൊണ്‌ട്‌ കടന്നുവന്ന വികാരിയച്ചന്‍ ഫാ. ജോസ്‌ വള്ളോപുരയിടം കര്‍ത്താവിന്റെ സഹനപുത്രിയുടെ തിരുശേഷിപ്പാല്‍ പുണ്യഭൂമിയായി തീര്‍ന്ന ഭരണങ്ങാനത്തേക്ക്‌്‌ അവരെ പറഞ്ഞയച്ചു. 1999- ലെ ഒരു ആദ്യവെളളിയാഴ്‌ച ഭരണങ്ങാനത്ത്‌ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ എത്തി ആ കബറിടത്തില്‍ കുഞ്ഞിനെ കിടത്തി കണ്ണീരൊഴുക്കി ആ സ്‌നേഹമയിയായ അമ്മയുടെ മദ്ധ്യസ്ഥ്യം അപേക്ഷിച്ച്‌ ഹൃദയം നിറയെ പ്രത്യാശയുമായവര്‍ മടങ്ങി. (കര്‍ത്താവ്‌ തന്റെ സഹനപുത്രിയുടെ മാദ്ധ്യസ്ഥ്യത്തിന്‌, പ്രാര്‍ത്ഥനയ്‌ക്ക്‌ കാതുകൊടുത്തു). തന്റെ സഹനപുത്രിയുടെ മാദ്ധ്യസ്ഥത്തിന്‌ കാതുകൊടുത്ത അവളുടെ ദിവ്യ മണവാളന്‍ അവളിലൂടെ ആ കുടുംബത്തിന്‍മേല്‍ അനുഗ്രഹം കോരിചൊരിയുകയായിരുന്നു. അതെ അന്ന്‌ സന്ധ്യാപ്രാര്‍ത്ഥനയുടെ സമയത്ത്‌ അവളുടെ പ്രിയ സുതന്റെ പപ്പായെന്ന വിളി കാതുകളില്‍ ്‌അലയടിച്ചപ്പോള്‍ ആ വിളിക്ക്‌ തങ്ങളുടെ നയനങ്ങള്‍ കൊടുത്ത്‌ അവരെ അത്ഭുതപരതന്ത്രരാക്കികൊണ്‌ട്‌്‌ അതാ അവരുടെ പിഞ്ചോമന തന്റെ ഇളംകാലുകള്‍ നിലത്തുറപ്പിച്ചുകൊണ്‌ട്‌്‌ സ്‌ുസ്‌മേരവദനനായി നടന്നടുക്കുന്നു. ഹൃദയം പൊട്ടിപിളര്‍ന്നപോകുംവിധം അനന്ദത്താല്‍ വീര്‍പ്പുമുട്ടിയ അവര്‍ മുട്ടുകുത്തിനിന്ന്‌ നന്ദിനിറഞ്ഞമനസ്സോടെ ദിവ്യനാഥനും അവന്റെ മണവാട്ടിക്കും നന്ദിപറഞ്ഞു.
ലോകത്തിനുമുമ്പില്‍ നിസാരയായിരുന്നവളെ ദൈവം സകലര്‍ക്കും മുമ്പില്‍ അഭിമാനപാത്രമാക്കി. സ്‌നേഹിക്കപ്പെടാനും വിലമതിക്കപ്പെടാനുമുളള ആശയില്‍ നിന്ന്‌ തന്നെ വിമുക്തയാക്കണമേയെന്ന്‌ പ്രാര്‍ത്ഥിച്ചവളെ ദൈവം എല്ലാവരുടെയും സ്‌നേഹിതയും എല്ലാവര്‍ക്കും വിലമതിക്കപ്പെട്ടവളുമാക്കി ഉയര്‍ത്തി. അജ്ഞാതവും അനാഡംബരവുമായ ഒരു ജീവിതം നയിച്ചിരുന്നവളെ ദൈവം ലോക പ്രശസ്‌തയാക്കി മാറ്റി. തന്റെ നോമ്പരങ്ങളില്‍ മനമിടറാതെ അത്‌ ദൈവസന്നിധിയില്‍ കാണിക്കയായി സമര്‍പ്പിച്ച്‌ അനേകം അത്മാക്കളുടെ രക്ഷയ്‌്‌ക്കായി പ്രാര്‍ത്ഥിച്ചവള്‍ ഇന്ന്‌ ലോകത്തിന്‌ മുഴുവനും വേണ്‌ടി അവരുടെ വേദനകല്‍ക്കുവേണ്‌ടി ദൈവസന്നിധിയില്‍ നിരന്തരം മാദ്ധ്യസ്ഥം വഹിക്കുന്നു.
--------------------------------------
ഇവിടെ ബഹു. ളൂയിസച്ചന്റെ ചരമപ്രസംഗം അന്വര്‍ത്ഥമാവുകയാണ്‌. ''അവളുടെ വേര്‍പാടില്‍ അല്‌പംമാത്രം ദുഃഖംപോലും എനിക്ക്‌ു തോന്നുന്നില്ല. മറിച്ച്‌ എന്റെ ഹൃദയം അവാച്യമായ അനന്ദവികാരങ്ങളാല്‍ തിങ്ങിവിങ്ങുകയാണ്‌. കാരണം ഈ മരണത്തോടെ അവളുടെ തുടര്‍ച്ചയായ ദുരിതങ്ങള്‍ അവസാനിച്ചല്ലോ എന്നുളള ചിന്തകൊണ്‌ടല്ല; പ്രത്യുത നമ്മോടെറ്റം അടുത്ത ഒരു മദ്ധ്യസ്ഥയെ സ്വര്‍ഗ്ഗത്തില്‍ നമുക്ക്‌ ലഭിച്ചിരിക്കുന്നു എന്നതുകൊണ്‌ടാണ്‌'.
തന്റെ മാദ്ധ്യാസ്ഥ്യം വഴിയായി അനേകരുടെ കണ്ണീരകറ്റാന്‍ ദൈവതിരുമുമ്പില്‍ യാചിക്കുന്ന ആ അമ്മ മാദ്ധ്യസ്ഥ്യത്തിന്റെ ഒരു വലിയ മാതൃക നമുക്ക്‌ കാണിച്ചുതരുന്നു. 'മക്കളെ നിങ്ങളും പ്രാര്‍ത്ഥിക്കണം നിങ്ങളുടെ സഹോദരങ്ങള്‍ക്കുവേണ്‌ടി, നിങ്ങളും സഹിക്കാന്‍ തയ്യാറാകണം അവരും ആശ്വാസമനുഭവിക്കാന്‍'.
ജീവിതത്തില്‍ നമ്മുടെ സുഖങ്ങളിലും അപരന്റെ നന്മയെ കാംക്ഷിക്കാന്‍ തയ്യാറാകാത്ത മനസ്സുമായി നടക്കുന്ന നമുക്ക്‌ മാതൃകയാവുകയാണ്‌ തന്റെ നൊമ്പരവസ്ഥയിലും തന്റെ സഹോദഗങ്ങളുടെ സുഖത്തിനുവേണ്‌ടി പ്രാര്‍ത്ഥിച്ച ആ അമ്മ.തയ്യാറാക്കിയത്‌
റവ. ജോര്‍ജ്‌ നെല്ലിക്കല്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌

Download

A Brief History of St Alphonsa

St Alponsa was born on 19th August 1910 as the fourth child of Joseph and Mary Muttathupadath, in the parish of Kudamaloor in the state of Kerala. She was baptized on the 27th August. Her baptismal name was Anna and her pet name Annakutty. Her mother passed away three moths after her birth.
Annakutty started her schooling at Arpookara and left for Muttuchira Govt. School for pursuing her studies from the fourth class onwards under the immediate supervision of her maternal aunt Annamma Muricken. The aunt brought her up extremely affectionately, but equally strictly also. Her one ambition was that the child should be brought up as a respectable housewife for a deserving bridegroom. Annakutty had a vision of St. Theresa of Liseux whose life in spired her to become a religious. She therefore did not yield to any marriage proposal. Finally when she was almost compelled to be betrothed at to the church, she extricated herself from it by voluntary burning her foot placing it an ash pit of burning husks. Against such determine resistance the aunt succumbed to her desire and permitted her to join a convent .

Annakutty joined Clarist convent at Bharananganam in 1927 on the feast of Pentecost. She recived the veil postulant on second August 1928 with the name Alphonsa. Her vestition was on 19th May 1930. Later she joined the St. Theresa’s School Chenganacherry for higher studies, on completing which she engaged in teaching for a period of one year at Vakakkad. Sr. Alphonsa entered the novitiate on 12th August 1935. During this period, she had a sever attack of hemorrhage and it was feared that she would have to be sent back. But on the ninth day of novena held by her and the community seeking intercession of Fr. Kuriakose Elias Chavera, she was miraculously cured her. She completed the novitiate and made the solemn profession of her religious vows on 12th August 1936.

Sr. Alphonsa continued to have her repeated spells of sickness and pain. She was on a bed of thrones torn and tortured by excruciating pain and prolonged agony. Here was an rejoiced in the lord and magnified Him. She was longing to suffer even more for her own sanctification and that of the world.

She constantly advised her companions and novices to accept suffering cheerfully citing the biblical references to the grain of wheat which has to fall down and decay for raising new sprouts; it has to be ground in order to be turned into hosts for transformation as the body of Our Lord. She also reminded them of the grapes which have to be crushed for yielding wine to become the blood of the Lord.
Her death(28th July 1946) was unnoticed by the public. The funeral was simple and thinly attended. But soon the school children , who loved her received favors through her intercession. Her tomb at Bharananganam turned into a great centre of pilgrimage attracting people from far and near.

H.E. Cardinal Tisserant inaugurated the diocesan process for her beatification on 2nd December 1953. The Long diocesan and subsequent apostolic processes bore fruit when on 9th November 1984 the Holy Father officially declared that she had practiced the Christian virtues heroically. A miracle wrought through her intercession was also formally approved by the Pope on 6th July 1985.
Providence has been pleased to bestow on this generation the grace to see a daughter of the soil, a seed of the ancient Christian community of Kerala and India, beatified (8th February 1986) in her homeland by the Supreme Pontiff during his visit to this chosen land.
On 12th October 2008 Pope Benedict XVI declared Sr. Alphonsa a Saint (in Rome) and on 9th November 2008 a public meeting was held at Bharananganam.

Text Quoted from http://www.alphonsamma.org/Blessed.htm

 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home